ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

single-img
13 April 2015

Girl_collapse_jpg_2372794fഅഡയാറിലെ ബസന്ത് നഗറിലെ അവ്വൈ ഹോം ടി.വി.ആര്‍. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. മതിലിനടുത്ത് സംസാരിച്ചിരിക്കുകയായിരുന്നു കുട്ടികള്‍. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.