തങ്ങളുടെ ജോലി സമയം കഴിഞ്ഞുള്ള സമയത്ത് മാവേലിക്കര റീജണല്‍ വര്‍ക്‌ഷോപ്പിലെ 55 ജീവനക്കാര്‍ ചേര്‍ന്ന് പ്രതിഫലം പറ്റാതെ കെ.എസ്.ആര്‍.ടി.സി ബസിന് ബോഡി നിര്‍മ്മിച്ച് നല്‍കി

single-img
13 April 2015

KSRTCdകെ.എസ്.ആര്‍.ടി.സി ബസിന് പ്രതിഫലമില്ലാതെ ബോഡി നിര്‍മ്മിച്ച് നല്‍കി ജീവനക്കാര്‍ അന്നം തരുന്ന കമ്പനിക്ക് വിഷുക്കൈനീട്ടം നല്‍കി. ജോലി സമയം കഴിഞ്ഞുള്ള വേളകളില്‍ മാവേലിക്കര റീജണല്‍ വര്‍ക്‌ഷോപ്പിലെ 55 ജീവനക്കാര്‍ ചേര്‍ന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ 17000-മത്തെ ബസിന്റെ ബോഡി നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്.

ഇന്നു വര്‍ക്‌ഷോപ്പ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വിഷുക്കൈനീട്ടമായി പുതിയ ബസിന്റെ താക്കോല്‍ കൈമാറും. ഫാസ്റ്റ് പാസഞ്ചറിനുള്ള ബോഡി യൂണിയന്‍ വ്യത്യാസങ്ങളില്ലാതെ എല്ലാ ജീവനക്കാരും ഒറ്റക്കെട്ടായാണ് ബോഡി നിര്‍മിച്ചു നല്‍കിയത്. അതുകൊണ്ടു തന്നെ ഉന്നതാധികാരികള്‍ ഈ വാഹനം മാവേലിക്കര ഡിപ്പോയിക്കു തന്നെ നല്‍കാനാണ് തീരുമാനിക്കുന്നത്.

ശമ്പളവും പെന്‍ഷനും കൃത്യമായി കിട്ടാത്തതില്‍ പ്രതിക്ഷേധിച്ച് സമരങ്ങള്‍ നടക്കുമ്പോഴാണ് ഈ ജിവനക്കാര്‍ വ്യത്യസ്തമായ വഴിയലൂടെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും നിന്നും കെഎസ്ആര്‍ടിസിയെ രക്ഷിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിയത്. ജീവനക്കാരുടെ അര്‍പ്പണബോധത്തിന്റെ തെളിവായി ഈ വാഹനത്തിന് സീരിയല്‍ നമ്പറില്‍ ഇംഗ്ലീഷ് അക്ഷങ്ങള്‍ ഒഴിവാക്കി 17000 എന്ന് മാത്രമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല മാവേലിക്കര റീജണല്‍ വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാര്‍ സൗജന്യമായി ബോഡി നിര്‍മിച്ചു നല്‍കിയതാണ് ഈ ബസ് എന്നുള്ളത് ബസിനുള്ളില്‍ രേഖപ്പെടുത്തും.