ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ഭക്ഷണവുമായി രണ്ട് ഇന്ത്യന്‍ സഹോദരങ്ങള്‍

single-img
13 April 2015

zaiqa-doha_afp

അന്യദേശത്തു വന്ന് കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്ത് കിട്ടിയ കാശ് ഭക്ഷണം കഴിക്കാതെയും വെള്ളംപോലും കുടിക്കാതെയും മിച്ചംപിടിച്ച് നാട്ടിലേക്കകയക്കുന്നവരാണ് പ്രവാസികള്‍. അവര്‍ ഉണ്ടില്ലെങ്കിലും നാട്ടിലുള്ളവര്‍ ഉണ്ണണമെന്നും അവര്‍ ഉടുത്തില്ലെങ്കിലും നാട്ടിലുള്ളവര്‍ ഉടുക്കണമെന്നും ആഗ്രഹിക്കുന്നവര്‍. ഒടുവില്‍ മാസാദ്യം കിട്ടുന്ന കാശ് അതേപോലെ നാട്ടിലേക്കയക്കുമ്പോള്‍ കൈ ശുന്യം. വിശപ്പും പട്ടിണിയുമായി വീണ്ടും അടുത്തമാസം പ്രതീക്ഷിച്ച് ജീവിതം. ഇത്തരത്തില്‍ കഷ്ടപ്പെടുന്നവരുടെ വേദന ഒരിക്കലറിഞ്ഞതുകൊണ്ടാണ് ഡല്‍ഹി സ്വദേശികളായ ഷദാബ് ഖാനും ഇളയ സഹോദരന്‍ നിഷാബും വിശക്കുന്നവര്‍ക്ക് സൗജന്യമായി തങ്ങളുടെ ഹോട്ടല്‍ കതുറന്ന് വെച്ചിരിക്കുന്നത്.

അറബ് രാജ്യമായ ഖത്തറിന്റെ തലസ്ഥാാനം ദോഹയില്‍ നിന്ന് 16 കി.മീ അകലെ പാവപ്പെട്ട തൊഴിലാളികള്‍ താചമസിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ‘സൈഖ’ എന്ന ഹോട്ടല്‍ നടത്തുകയാണിവര്‍. ഹോട്ടലിന് മുന്നിലെത്തുന്നവര്‍ക്ക് വായിക്കാനായി ഇവര്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ട് : ”നിങ്ങള്‍ക്ക് വിശക്കുന്നെങ്കില്‍ കൈയില്‍ കാശില്ലെങ്കിലും ഭക്ഷണം കഴിക്കാം”. എല്ലാ ദിവസവും 24 മണിക്കൂറും ഹോട്ടലുണ്ട്, വിശപ്പുള്ളവരേയും കാത്ത്.

ഇവിടെ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥ കണ്ടതിനാലാണ് ഇങ്ങനെയൊരു സഎംരമംഭം ആരംഭിച്ചതെന്ന് ഷദാബ് പറയുന്നു. ഇന്ത്യ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പ്രതീക്ഷിച്ചാണ് ഹോട്ടല്‍ തുറന്നിരിക്കുന്നത്. ഒരു ഖത്തര്‍ റിയാല്‍ മാത്രം ചെലവാക്കി ബ്രഡും വെള്ളവും കഴിച്ച് പലരും ഉച്ചയ്ക്ക് വിശപ്പടക്കുന്നതു കണ്ടാണ് സഹോദരങ്ങള്‍ അന്നദാനവുമായി മുന്നിട്ടിറങ്ങിയത്.

ഇതിനിടെ ഹോട്ടല്‍ സ്ഥിതിചെയ്യുന്ന കെട്ടിട ഉടമയുമായി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ഹോട്ടല്‍ ഇവിടെ നിന്നും മാറ്റിസ്ഥാപിക്കാന്‍ സാധ്യതയുണ്ടെന്നും പുതിയ ഹോട്ടലില്‍ സൗജന്യ ഭക്ഷണം വേണ്ടുന്നവര്‍ക്ക് ഹോട്ടലില്‍ കയറാതെ തന്നെ അത് ലഭ്യമാക്കുന്നതിനായി ഭക്ഷണ പാക്കറ്റുകള്‍ അടങ്ങിയ റെഫ്രിജറേറ്റര്‍ ഹോട്ടലിന് പുറത്ത് സ്ഥാപിക്കുമെന്നും സഹോദരങ്ങള്‍ അറിയിച്ചു.