ടെന്നീസ് വനിതാ ഡബിള്‍സിലെ ഒന്നാം സ്ഥാനക്കാരിയായി ഇന്ത്യയുടെ സ്വന്തം സാനിയ മിര്‍സ

single-img
13 April 2015

sania-mirza-india-flagഇന്ത്യന്‍ ടെന്നീസിലെ അഭിമാന സുവര്‍ണ്ണ നക്ഷത്രം സാനിയ മിര്‍സ ടെന്നീസ് ലോകത്തിന്റെ നെറുകയില്‍. വനിതാ ഡബിള്‍സിലെ ഒന്നാം നമ്പര്‍ താരവും ആദ്യ ഇന്ത്യന്‍ താരവുമായി മാറി ഫാമിലി സര്‍ക്കിള്‍ കപ്പില്‍ സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടിന ഹിംഗിസുമൊത്ത് കിരീടം ചൂടിയ സാനിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്.

കലാശക്കളിയില്‍ ഓസ്‌ട്രേലിയയുടെ കാസെ ഡല്ലക്വ ക്രൊയേഷ്യയുടെ ഡാരിജ ജുറാക് ജോടിയെയാണ് സാനിയ ഹിംഗ്‌സ് കൂട്ടുകെട്ട് തോല്‍പ്പിച്ചത്(60, 64). ഫാമിലി സര്‍ക്കിള്‍ കപ്പിലെ ജയത്തോടെ 470 റാങ്കിങ് പോയന്റുകള്‍ ലഭിച്ച സാനിയ ഇതോടെ സാനിയ (7965) ഇറ്റലിയുടെ സാറ എറാനി, റോബര്‍ട്ട വിന്‍സി (ഇരുവര്‍ക്കും 7640 പോയന്റ്) എന്നിവരെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.