35 എം.പിമാര്‍ താമസിച്ച വകയില്‍ കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹിയിലെ ഹോട്ടലുകള്‍ക്ക് കൊടുക്കാനുള്ളത് 35 കോടി രൂപ; ഈ തുകയ്ക്ക് എല്ലാ എം.പിമാര്‍ക്കും വീടുവച്ച് നല്‍കി സൗജന്യമായി താമസിപ്പിക്കാമായിരുന്നുവെന്ന് സര്‍ക്കാര്‍

single-img
13 April 2015

room-aപതിനാറാം ലോക്‌സഭ തുടങ്ങിയ 2014 മെയ് 16 മുതല്‍ ഏതാണ്ട് ഒരുവര്‍ഷമായി ന്യൂഡല്‍ഹിയിലെ അശോക് ഹോട്ടല്‍ ഉള്‍പ്പെടയുള്ള ഹോട്ടലുകളില്‍ താമസിച്ച വകയില്‍ കൊടുത്തുതീര്‍ക്കാനുള്ളത് 35 കോടിരൂപ. രാജ്യതലസ്ഥാനത്ത് വീടില്ലാത്ത എം.പിമാരാണ് ഹോട്ടലുകളില്‍ താമസിക്കുന്നത്. ഇതിനെ തുടര്‍ന്ന് എം.പിമാര്‍ പാര്‍ലമെന്റ് സമ്മേളന സമയത്ത് ഹോട്ടലില്‍ കഴിഞ്ഞതിന്റെ തുക മാത്രമേ സര്‍ക്കാര്‍ നല്‍കൂ എന്നവിധത്തില്‍ നിയമം മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണ്.

ഡെല്‍ഹിയില്‍ സ്ഥിരമായി തങ്ങുന്ന 35 എംപിമാരുടെ വാടക തന്നെ കോടികള്‍ വരുമെന്നറിഞ്ഞ പാര്‍ലമെന്റ്കാര്യ മന്ത്രി എം. വെങ്കയ്യനായിഡുവാണ് നിയമത്തില്‍ ഭേദഗതി വരുത്താന്‍ ശുപാര്‍ശചെയ്തത്. എംപിമാര്‍ തങ്ങുന്ന പല ഹോട്ടല്‍മുറികളും പാര്‍ലമെന്റ് സമ്മേളനം നടക്കാത്ത സമയത്ത് പോലും സര്‍ക്കാര്‍ പണം മുടക്കുന്നതാണ് പാര്‍ലമെന്റ്കാര്യ സമിതി ആലോചിക്കുന്നത്.

പുതുമുഖ എംപിമാരാണ് ഹോട്ടലുകളില്‍ തങ്ങുന്നവരില്‍ അധികവും എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എല്ലാ വീടുവെച്ച് നല്‍കി അവിടെ അവരെ സൗജന്യമായി താമസിപ്പിച്ചാല്‍ പോലും ഈ തുകയാകില്ലെന്നും അധികൃതര്‍ പറയുന്നു. ചിലപ്പോള്‍ സര്‍ക്കാര്‍ ചെലവില്‍ മുറികളില്‍ താമസിക്കുന്നത് ജനപ്രതിനിധികളുടെ ബന്ധുക്കളോ സഹായികളോ ആയിരിക്കുമെന്നും പാര്‍ലമെന്ററികാര്യ സമിതി കണ്ടെത്തിയിട്ടുണ്ട്.