കാലം തെറ്റി പെയ്ത മഴമൂലം കൃഷിനശിച്ച കര്‍ഷകന് സര്‍ക്കാര്‍ വക നഷ്ടപരിഹാരം 100 രൂപ

single-img
13 April 2015

Agriകൃഷിനാശം മൂലം കടത്തിലായ കര്‍ഷകര്‍ക്ക് സഹായധനം നല്‍കി ഉത്തര്‍പ്രദേശ് ജില്ലാ ഭരണകൂടത്തിന്റെ അപമാനിക്കല്‍. ിതിനെതിരെ വിമര്‍ശനം ശക്തമായ സാഹചരയത്തില്‍ അവര്‍ക്കര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു.

ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലാ ഭരണകൂടമാണ് വാജിദ് പുര്‍ ഗ്രാമത്തില്‍ രണ്ടേക്കര്‍ ഗോതമ്പ് കൃഷിയുള്ള മൊഹമ്മദ് സാബിറിന് കാലംതെറ്റി പെയ്ത മഴമൂലം കൃഷിനാശം നേരിട്ട സാഹചര്യത്തില്‍ 100 രൂപ സഹായധനം പ്രഖ്യാപിച്ചത്. കടം വാങ്ങി കൃഷിയിറക്കിയ സാബിര്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ടെന്ന് കേട്ടറിഞ്ഞ് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അത് ചെക്ക് ആയി വീട്ടിലെത്തിയപ്പോഴാണ് രണ്ട് ഏക്കര്‍ കൃഷിനാശത്തിന് 100 രൂപ യാണ് നഷ്ടപരിഹാരമെന്ന് മനസ്സിലായത്.

അവിടം കൊണ്ടും തീര്‍ന്നില്ല ജില്ലാ ഭരണകൂടത്തിന്റെ വിക്രിയകള്‍. ഒന്നര ഏക്കറില്‍ കൃഷിനാശം സംഭവിച്ച രുദൗളി തഹ്‌സില്‍ ഗ്രാമത്തിലെ മൊഹമ്മദ് ഷാഹിദിന് 63 രൂപയാണ് ലഭിച്ചത്. സംസ്ഥാനത്തിന്റെ മറ്റു പലയിടങ്ങളില്‍ നിന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.