തമിഴ്നാട്ടിൽ ആംബുലന്‍സിന് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചു

single-img
13 April 2015

ambഈറോഡ്: തമിഴ്നാട്ടിൽ ആംബുലന്‍സിന് തീപ്പിടിച്ച് മൂന്നുപേര്‍ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടിന് ഈറോഡിലായിരുന്നു അപകടം.  വാഹനത്തിന്റെ ഇന്ധനടാങ്ക് തകർന്ന് തീ പിടിച്ചതാണ് ആംബുലൻസിന്റെ ഡ്രൈവറും രണ്ടു സ്ത്രീകളുമടക്കം അഗ്നിക്കിരയായത്. 61 കാരനായ കന്തസ്വാമിയെ നെഞ്ചുവേദനയെത്തുടര്‍ന്ന് ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അപകടം. കന്തസ്വാമിയുടെ ഭാര്യയും മരുമകളും ആംബുലന്‍സ് ഡ്രൈവറുമാണ് മരിച്ചത്.

നിയന്ത്രണംവിട്ട ആംബുലന്‍സ് വഴിയരികിലെ മരത്തില്‍ ഇടിച്ചു. തൊട്ടുപിന്നാലെ വാഹനത്തിന് തീപ്പിടിച്ചു. കന്തസ്വാമിയെയും മകനെയും ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപെടുത്തി.  അപകടത്തിൽ വാഹനം പൂർണമായും കത്തിനശിച്ചു.