ന്യൂ സ്‌കോട്ട്‌ലന്റ് യാര്‍ഡ് മന്ദിരം എംഎ യൂസഫലി വിലയ്ക്ക് വാങ്ങുന്നു

single-img
13 April 2015

Yusuf Ali to Get Interfaith Harmony Awardലണ്ടന്‍: ന്യൂ സ്‌കോട്ട്‌ലന്റ് യാര്‍ഡ് മന്ദിരം മലയാളി വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നു. പ്രമുഖ മലയാളി വ്യവസായി എംഎ യൂസഫലിയാണ് ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമായിരുന്ന സ്‌കോട്ട്‌ലാന്റ് യാര്‍ഡ് വിലയ്ക്ക് വാങ്ങാനൊരുങ്ങുന്നത്.

1829 മുതല്‍ 1890വരെ ബ്രിട്ടീഷ് പൊലീസിന്റെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മന്ദിരമാണ് ലുലു ഗ്രൂപ്പ് വാങ്ങുന്നത്. ഡിസംബറില്‍ അബുദാബി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് 370 മില്യണ്‍ പൗണ്ട് (3375 കോടി രൂപ) നല്‍കി സ്‌കോട്ട്‌ലാന്റ് യാര്‍ഡ് വാങ്ങിയിരുന്നു. ഈ തുകയെക്കാല്‍ പത്ത് കോടി പൗണ്ട് (910 കോടി ) അധികം നല്കിയാണ് ലുലു ഗ്രൂപ്പ് ന്യൂ സ്‌കോട്ട് ലാന്‍റ് യാര്‍ഡ് സ്വന്തമാക്കുന്നത്.

കെട്ടിടം പൊളിച്ച് അപ്പാര്‍ട്ട്‌മെന്റുകളും ഹോട്ടലുകളും പണിയുകയാണ് യൂസഫലിയുടെ ലക്ഷ്യം. ടെന്‍ ബ്രോഡ്വേയില്‍ 1.7 ഏക്കര്‍ സ്ഥലത്താണ് പൊലീസ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. നഗരത്തിലെ പ്രധാന സ്ഥലങ്ങളൊക്കെ കാണാന്‍ ഈ കെട്ടിടത്തില്‍ നിന്ന് പറ്റും. സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് മന്ദിരം വാങ്ങുന്നിതിനെപ്പറ്റി ലുലുവില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.