മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികാൻ ജർമ്മൻ കമ്പനി മേധാവികളോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന

single-img
13 April 2015

modiഹാനോവര്‍: മേക്ക് ഇന്‍ ഇന്ത്യയില്‍ പങ്കാളികാൻ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന. ജര്‍മനിയിലെ ഹാനോവര്‍ മേളയില്‍ പങ്കെടുക്കാനെത്തിയ നാനൂറോളം കമ്പനികളുടെ മേധാവികളോട് സംസാരിക്കുകയായിരുന്നു മോദി.

‘ഇത് വെറുമൊരു മുദ്രാവാക്യമല്ല. ഇന്ത്യയില്‍ വ്യാപാരം ചെയ്യാനെത്തുന്നവരെ സഹായിക്കാന്‍ ഇന്ത്യൻ സര്‍ക്കാര്‍ തയ്യാറാണ്. അതിനുതടസ്സം സൃഷ്ടിക്കുന്ന ഏത് നിയമവും പരിഷ്‌കരിക്കും. നമുക്കൊരുമിച്ച് മുന്നേറാം. വളരാം. ഇന്ത്യയുടെ വികസനത്തില്‍ പങ്കാളികളാകുന്നതില്‍ അഭിമാനം കൊള്ളൂ. വരൂ, ഇന്ത്യയില്‍ നിക്ഷേപിക്കൂ, നിര്‍മിക്കൂ മോദി ആവശ്യപ്പെട്ടു.

മൂന്നുദിവസത്തെ ഫ്രാന്‍സ് സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടാണ് മോദി ജര്‍മനിയിലെത്തിയത്. ഹാനോവറില്‍ ജര്‍മനിയിലെ വ്യവസായക്കമ്പനികളുടെ സി.ഇ.ഒ.മാരുമായി മോദി കൂടിക്കാഴ്ച നടത്തി. അതിനുശേഷം ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലുമായും മോദി കൂടിക്കാഴ്ച നടത്തി.

ഇന്ത്യകൂടി പങ്കാളിയായ ഹാനോവര്‍ മേളയിലെ ഇന്ത്യാ പവലിയന്‍ മെര്‍ക്കലും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഹാനോവറില്‍ മഹാത്മാഗാന്ധിയുടെ അര്‍ധകായ പ്രതിമ മോദി അനാച്ഛാദനം ചെയ്തു.

നേരത്തേ, ഫ്രാന്‍സ് സന്ദര്‍ശനം വിജയകരമായതിന് ഫ്രാന്‍സ് സര്‍ക്കാറിനോടും അവിടത്തെ ജനതയോടും നന്ദിപറഞ്ഞ് മോദി ‘ട്വീറ്റ്’ ചെയ്തു. ഇംഗ്ലീഷിലും ഫ്രഞ്ചിലും ട്വീറ്റ് ചെയ്ത മോദി തന്നോടുപ്രകടിപ്പിച്ച താത്പര്യം എന്നും ഓര്‍ക്കുമെന്നും പറഞ്ഞു.