രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്

single-img
13 April 2015

rahulരാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്ത്. രാഹുലിനു പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് എത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും അവധി അവസാനിപ്പിച്ച് എപ്പോള്‍ തിരിച്ചുവരുമെന്ന് വ്യക്തമാക്കണം മണിശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടു. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുലിന് താല്‍പര്യമുണ്ടെങ്കില്‍ അത് പാര്‍ട്ടി പ്രവര്‍ത്തകസമിതി ചര്‍ച്ചചെയ്യും. സോണിയ ഗാന്ധിയുടെ നിലപാടിന് അനുസരിച്ച് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മണിശങ്കര്‍ അയ്യര്‍ പറഞ്ഞു. എന്നാല്‍ ഏപ്രില്‍ 19 ന് നടക്കുന്ന കിസാന്‍ റാലിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.