വിദ്യാഭ്യാസം കൊണ്ട് വിവരവും വിവേകവും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി തെളിയിച്ചു-വി എസ് അച്യുതാനന്ദന്‍

single-img
13 April 2015

vs22_4വിദ്യാഭ്യാസം കൊണ്ട് വിവരവും വിവേകവും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി തെളിയിച്ചിരിക്കുകയാണെന്ന് വി എസ് അച്യുതാനന്ദന്‍. ചീഫ് സെക്രട്ടറി പെരുമാറുന്നത് കോണ്‍ഗ്രസ് നേതാക്കളെ പോലെയാണ്. ചീഫ് സെക്രട്ടറി പെരുമാറ്റത്തെക്കുറിച്ചുള്ള സര്‍ക്കുലര്‍ വായിക്കണം. വിദ്യാഭ്യാസം കൊണ്ട് വിവരവും വിവേകവും ഉണ്ടാകില്ലെന്ന് ചീഫ് സെക്രട്ടറി തെളിയിച്ചിരിക്കുകയാണെന്നും വി എസ് പറഞ്ഞു.

ക്ലിഫ് ഹൗസിനേക്കാള്‍ സൌകര്യമുള്ള മണിമന്ദിരമാണ് ചീഫ് സെക്രട്ടറി ഒരുക്കുന്നതെന്നും, പുര കത്തുമ്പോള്‍ വാഴ വെട്ടുകയാണ് ചീഫ് സെക്രട്ടറി ചെയ്യുന്നതെന്നും വി എസ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ വിവരക്കേടാണെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ പറഞ്ഞിരുന്നു‍.

ആഡംബര വസതി നിര്‍മ്മിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഔദ്യോഗിക വസതി മോടി പിടിപ്പിച്ചത്.  സര്‍ക്കാര്‍ തന്ന വസതി മോടിപിടിപ്പിക്കുക മാത്രമാണ് ചെയ്‍തതെന്നും ജിജി തോംസണ്‍ പറഞ്ഞു.