ബാര്‍ കേസ്; ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി ഈ മാസം 20ലേക്കു മാറ്റി

single-img
13 April 2015

bar-closureന്യൂഡൽഹി: ബാര്‍ കേസില്‍ ഫോർ സ്റ്റാർ ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതു സുപ്രീംകോടതി ഈ മാസം 20ലേക്കു മാറ്റി. കേരളത്തിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹ‌ർജി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ ഹാജരാക്കാൻ സമയം വേണമെന്ന ബാറുടമകളുടെ അഭ്യർത്ഥനയെ തുടർന്നാണിത്. പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന സർക്കാർ തീരുമാനം കേരള ഹൈക്കോടതി നേരത്തെ ശരിവച്ചിരുന്നു. സർക്കാരിന്റെ തീരുമാനം വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബാറുടമകൾ സുപ്രീംകോടതിയെ സമീപിച്ചത്.  ബാര്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന തടസഹര്‍ജിയും ഇതിനോടൊപ്പം പരിഗണിക്കും.