മാധ്യമ ആക്രമണത്തിന് പിന്നിൽ ആയുധലോബി- വി.കെ സിംഗ്

single-img
13 April 2015

general_vk_singhദില്ലി: തനിക്കെതിരെ മാധ്യമങ്ങള്‍ രൂക്ഷ വിമര്‍ശനവുമായി കടന്നാക്രമിക്കുന്നതിന് പിന്നില്‍ ആയുധലോബിയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. നേരത്തെ കരസേന മേധാവിയായിരുന്നപ്പോള്‍ ആയുധ ലോബിക്ക് വഴങ്ങാത്തതിനെ തുടര്‍ന്നാണ് തനിക്കെതിരെ അവര്‍ പടയൊരുക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ തനിക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന കാര്യം വിശദീകരിച്ചിട്ടുണെന്നും. ചില മാധ്യമങ്ങളെ ആയുധ ലോബി പണം കൊടുത്തു വശത്താക്കിയിരിക്കുകയാണ്. ആയുധ ലോബിക്ക് വഴങ്ങാത്തതിന്റെ പ്രതികാരമാണ് അവര്‍ തീര്‍ക്കുന്നത്. ആയുധ ലോബിയുടെ ഇടപെടല്‍ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് 23ന് പാക്കിസ്ഥാന്‍ ദിനാഘോഷത്തില്‍ വികെ സിംഗ് പങ്കെടുത്തത് വിവാദമായിരുന്നു. ഇക്കാര്യത്തെക്കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.തനിക്കെതിരെ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ ‘പ്രസ്റ്റിറ്റിയൂട്ട്‌സ്’ എന്ന് വിളിച്ചതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു. എല്ലാ മാധ്യമ പ്രവര്‍ത്തകരേയും താന്‍ അങ്ങിനെ വിളിച്ചിട്ടില്ലെന്നും. എന്നാല്‍ ചില മാധ്യമപ്രവര്‍ത്തകര്‍ അത്തരം വിശേഷണത്തിന് അര്‍ഹനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.