ആന്ധ്രാപ്രദേശില്‍ 130 ചന്ദനമരംവെട്ടുകാർ പോലീസ് പിടിയിൽ

single-img
13 April 2015

redസെക്കന്തരാബാദ്: ആന്ധ്രാപ്രദേശില്‍ 130 ചന്ദനമരംവെട്ടുകാർ പോലീസ് പിടിയിൽ. ഇവരില്‍ കൂടുതല്‍ പേരും തമിഴ്‌നാട്ടിലെ നെല്ലൂര്‍, കടപ്പ സ്വദേശികളാണ്. ഏപ്രില്‍ ഏഴിന് ചിറ്റൂരിലുള്ള ശേഷാചലം കാട്ടില്‍ രക്തചന്ദനമരം മുറിച്ചുകടത്താനെത്തിയ 20 പേരെ ആന്ധ്രാപോലീസിന്റെ പ്രത്യേക ദൗത്യസേന വെടിവെച്ചുകൊന്നിരുന്നു.  അന്ന് ഏറ്റുമുട്ടലിനിടെ ഓടിരക്ഷപ്പെട്ടവരെയാണ് ഇന്ന് അറസ്റ്റുചെയ്തതെന്നാണ് പോലീസ് പറയുന്നത്.

അന്ന് മരിച്ചവരില്‍ 13 പേര്‍ തമിഴ്‌നാട്ടുകാരാണ്. അത് വലിയ വിവാദമായി. ഏറ്റുമുട്ടല്‍ വ്യാജഏറ്റുമുട്ടലായിരുന്നു എന്ന ആരോപണവും വന്നു. ദരിദ്രരും നിരായുധരുമായ തൊഴിലാളികളെ വധിച്ചതില്‍ തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ശേഷാചലം കാട് ചന്ദനമരങ്ങള്‍ക്ക് പ്രസിദ്ധമാണ്. മുമ്പും ഇവിടെ വനംകൊള്ളക്കാരുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്.