ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനായി

single-img
13 April 2015

andy-murray-marriedഡണ്‍ബ്ലെയിന്‍: ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെ വിവാഹിതനായി. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന കാമുകി കിം സീസിനെയാണ് മുറെ ജീവിത സഖിയാക്കിയത്. സ്റ്റിര്‍ലിംഗിന് സമീപമുള്ള ഡണ്‍ബ്ലെയിന്‍ കത്തീഡ്രലില്‍ പരാമ്പരാഗത ചടങ്ങുകളോടെയായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിനെത്തിയിരുന്നു. വിവാഹ ചടങ്ങുകള്‍ക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.  ആന്‍ഡിയുടെ വിവാഹമോചിതരായ മാതാപിതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം വിംബിള്‍ഡണ്‍ നേടിയ ബ്രിട്ടീഷ് പൗരന്‍ എന്ന നിലയില്‍ ബ്രിട്ടനില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ആന്‍ഡി മുറെ.