പ്രതി പൊലീസുകാരന്റെ ചെവി കടിച്ചുമുറിച്ചു

single-img
13 April 2015

police-earആലുവ: പ്രതി പൊലീസുകാരന്റെ ചെവി കടിച്ചുമുറിച്ചു. ആലുവ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ കെ. എന്‍ ജെബിന്റെ (49) വലതു ചെവിയുടെ മുകളറ്റമാണ് മുറിഞ്ഞത്. ജെബിന്റെ ചെവി കടിച്ചുമുറിച്ച ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മുഹമ്മദ് മഷൂദ് റോണയെ (25) പൊലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പോലീസുകാരനെ എറണാകുളം സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുറിഞ്ഞഭാഗം പൂര്‍വസ്ഥിതിയിലാക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതിനായി നാളെ ശസ്ത്രക്രിയ നടത്തും.

റിമാന്‍ഡ് ചെയ്ത പ്രതിയെ ആലുവ സബ് ജയിലിലേക്കു മാറ്റി.  ശനിയാഴ്ച രാത്രി റയില്‍വേ സ്‌റ്റേഷന്‍ മുന്നിൽ അന്യ സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ അടിപിടി നടക്കുന്നതറിഞ്ഞ് എത്തിയ പൊലീസ് റോണയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ജീപ്പിന്റെ പിറകിലിരുത്തി ഇയാളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോകുന്ന വഴിയാണ് ജെബിന്റെ ചെവി കടിച്ചുമുറിച്ചത്.കഞ്ചാവിന്റെ ലഹരിയിലാണ് പ്രതി ഇതു ചെയ്തത്.