സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നു: എ.എ. അസീസ്

single-img
12 April 2015

download (1)ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍.ഡി.എഫിന്റെ പിന്തുണയോടെ യു.ഡി.എഫ് വിട്ട ഒരു കക്ഷി ശ്രമിക്കുന്നുവെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് .

അട്ടിമറിക്കു വേണ്ടി പ്രലോഭനങ്ങളുമായി ഒരു നേതാവ് ആര്‍.എസ്.പിയെയും ജെ.ഡി.യുവിനെയും സമീപിച്ചു. ആരാണ് അതെന്ന് പുറത്തുപറയുന്നത് ശരിയല്ല. തന്റെ പാര്‍ട്ടി യു.ഡി.എഫ് വിട്ടാല്‍ സര്‍ക്കാര്‍ വീഴുമെന്ന രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അസീസ് പറഞ്ഞു. അതിന് വേണ്ടിയാണ് ഇടതുമുന്നണി നീക്കത്തിന് ചൂക്കാന്‍ പിടിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു