മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണമെന്ന് ശിവസേന

single-img
12 April 2015

12-1428838338-shiv-sena-logoമുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു കളയണമെന്ന്‌ ശിവസേന. മുസ്ലീങ്ങള്‍ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയം കളിക്കുകയാണ്‌ അതിനാല്‍ അവരുടെ വോട്ടവകാശം റദ്ദാക്കണമെന്ന്‌ ശിവസേന ആവശ്യപ്പെട്ടു. ശിവസേനയുടെ മുഖപ്പത്രമായ സാംമ്‌നയിലെ ലേഖനത്തിലാണ്‌ വിവാദ പരാമര്‍ശം.മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയയും നിര്‍ബന്ധിത വന്ധ്യംകരണം നടപ്പാക്കണം എന്ന് ഹിന്ദു മഹാസാഭ നേതാവ് ആവശ്യപ്പെട്ടതിന് പിന്നാലെയാണു വിവാദ മുസ്ലീം വിരുദ്ധ നിലപാടുമായി ശിവസേനയും രംഗത്ത് വന്നത്.

 

മുസ്ലീങ്ങളെ വോട്ട്‌ ബാങ്ക്‌ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കന്നടത്തോളം കാലം അവര്‍ക്ക്‌ ഉന്നമനം ഉണ്ടാകില്ല. ശിവസേന സ്‌ഥാപകന്‍ ബാല്‍ താക്കറെ ഇക്കാര്യം നേരത്തെ ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ നിലപാട്‌ ഇപ്പോള്‍ ശരിയെന്ന്‌ തെളിഞ്ഞിരിക്കുകയാണെന്നും ലേഖനം കൂട്ടിച്ചേര്‍ത്തു. മുസ്ലീങ്ങളുടെ വോട്ടവകാശം എടുത്തു കളഞ്ഞാല്‍ മതേതര മുഖംമൂടി അണിഞ്ഞിരിക്കുന്ന പാര്‍ട്ടികളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുമെന്നും സാമ്‌നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്

അതേസമയം ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മനു അഭിഷേക്‌ സിങ്‌വി പ്രതികരിച്ചു. നാം ജീവിക്കുന്നത്‌ ഒരു ജനാധിപത്യ രാഷ്‌ട്രത്തിലാണ്‌, താലിബാനിലല്ലെന്ന്‌ ഓര്‍ക്കണമെന്നും അഭിഷേക്‌ സിങ്‌വി പറഞ്ഞു.