നിര്‍മാണ പ്രവര്‍ത്തനം :തീവണ്ടി സമയത്തില്‍ മാറ്റം വരുത്തി

single-img
11 April 2015

download (1)മാംഗളൂരു ജംഗ്ഷ്ന്‍ റെയില്‍വേ സ്‌റ്റേഷനു സമീപമുള്ള തൊക്കൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാൽ ഞായറാഴ്ച്ച രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയുള്ള തീവണ്ടി സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതായി റെയില്‍വേ അറിയിച്ചു.

പുതുക്കിയ സമയക്രമം ചുവടെ

1 . ട്രെയിന്‍ നമ്പര്‍ 16337 ഓഖ-എറണാകുളം എക്‌സപ്രസ് രണ്ട് മണിക്കൂര്‍ വൈകി ഉച്ചക്ക് ശേഷം 1.40ന് മാത്രമേ മാംഗലൂരുവില്‍ എത്തുകയുള്ളു.

2 . ഉച്ച്ക്ക് ശേഷം 2.40ന് എത്തേണ്ട ട്രെയിന്‍ നമ്പര്‍ 22634 തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്സ് ഒരു മണിക്കൂര്‍ 25 മിനുട്ട് വൈകും.

3 . വൈകുന്നേരം 6.10ന് എത്തേണ്ട ട്രെയിന്‍ നമ്പര്‍ 56666 ബൈന്ദൂര്‍-കാസര്‍ക്കോട് പാസഞ്ചര്‍ അരമണിക്കൂര്‍ വൈകി 6.42നേ എത്തൂ.