മൊറോക്കോയിൽ ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 33 പേർ മരിച്ചു

single-img
11 April 2015

_82240870_82240865മൊറോക്കോയിൽ ഗ്യാസ് ടാങ്കറുമായി കൂട്ടിയിടിച്ച ബസിന് തീപിടിച്ച് 33 പേർ മരിച്ചു . മരിച്ചവരിലേറെയും കുട്ടികളാണെന്ന് അധികൃതർ പറഞ്ഞു. പൂർണമായും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല. യാത്രക്കാരുടെ വിശദവിവരങ്ങൾക്കായി ബസ് കമ്പനിയുമായി ബന്ധപ്പെട്ടതായി ഗതാഗത മന്ത്രാലയം റീജിയണൽ ഡയറക്ടർ അറിയിച്ചു.
പടിഞ്ഞാറൻ സഹാറയിലെ തീരദേശ നഗരമായ ബെൻസ്ലിമെനിൽ നിന്ന് ലായോണിലേക്ക് പോകുകയായിരുന്ന ബസ് തെക്കൻ നഗരമായ ടാൻ ടാനിലെ ചിബികാ ജില്ലയിൽ വെച്ചാണ് അപകടത്തിൽപ്പെട്ടത്.സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുട്ടികളാണ് ദുരന്തത്തിനിരയായത് .