ഛത്തീസ്ഗഡിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ ഏഴു ജവാന്മാർ കൊല്ലപ്പെട്ടു

single-img
11 April 2015

Sukma-attackഛത്തീസ്ഗഡിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ ഏഴു ജവാന്മാർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരിക്കേറ്റു. തെക്കൻ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ കാൻകെർലങ്ക, ചിന്റഗുഫ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ജവാന്മാർക്കു നേരെ നക്സലുകൾ ആക്രമണം നടത്തുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെ നക്സലുകൾ രക്ഷപ്പെടുകയായിരുന്നു.