ഇനി വരും നാളുകള്‍ മമ്മൂട്ടിയുടേത്, താരരാജാവിനെ കൈനിറയെ  ചിത്രങ്ങള്‍

single-img
11 April 2015
Mammootty-10മൂന്ന് മാസം മൂന്ന് ചിത്രങ്ങളുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നു. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍, സലിം അഹമ്മദിന്റെ പത്തേമാരി, മാര്‍ത്താണ്ഡന്റെ അച്ചാ ദിന്‍ എന്നിവയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍. ഭാസ്‌ക്കര്‍ ദ റാസ്‌ക്കലാണ് ഇതില്‍ ആദ്യം തിയേറ്ററുകളില്‍ എത്തുക. ഹിറ്റ്‌ലര്‍, ക്രേണിക് ബാച്ച്‌ലര്‍ എന്നീ ഹിറ്റുകള്‍ക്ക് ശേഷം മമ്മൂട്ടിയും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ഭാസ്‌ക്കര്‍ ദ റാസ്‌ക്കല്‍. 15 ന് ചിത്രം തിയേറ്ററുകളിലെത്തും .ഹിറ്റ്‌ലറും ക്രോണിക് ബാച്ചിലറും പോലെ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ നയന്‍ താരയാണ് നായിക.നീണ്ട ഇടവേളയ്ക്ക് ശേഷം നയന്‍താരയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവുകൂടിയാവുകയാണ് ഭാസ്‌കര്‍ ദി റാസ്‌കല്‍. സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന പത്തേമാരിയാണ് രണ്ടാമതായി തിയേറ്ററില്‍ എത്തുന്ന മമ്മൂട്ടി ചിത്രം. അടുത്ത മാസം ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടിയ്ക്ക് ഒപ്പം സിദ്ദിഖും ജോയി മാത്യുവും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ജുവല്‍ മേരിയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാര്‍ത്താണ്ഡന്‍ ഒരുക്കുന്ന ചിത്രമായ അച്ചാ ദിന്‍ ആണ് മമ്മൂട്ടിയുടെ മൂന്നാമത്തെ ചിത്രം. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാര്‍ത്താണ്ഡനും മമ്മൂട്ടിയും ഒന്നിയ്ക്കുന്ന ചിത്രമാണ് അച്ചാ ദിന്‍. ചിത്രം ജൂണില്‍ തിയേറ്ററുകളില്‍ എത്തും. മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജ്ജാണ് സിന്‍സില്‍ സെല്ലലോയിഡിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.