നിലമറന്ന സൈനികര്‍, അസമില്‍ മൂന്ന് സ്ത്രീകളെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കടുത്ത പ്രതിഷേധം

single-img
11 April 2015
CCPUmrGVIAIxEIf (1)അസമില്‍ മൂന്ന് സ്ത്രീകളെ പട്ടാളക്കാര്‍ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ഇരമ്പുന്നു. സംഭവത്തില്‍ പ്രതികളായ പട്ടാളക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂവായിരത്തോളം പേരാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധപ്രകടനം അക്രമാസക്തമായതിനെ തുടന്ന് ഒമ്പത് സുരക്ഷാ ഉദ്യോഗസ്ഥരടക്കം പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
സംഭവത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവസ്യപ്പെട്ട് മഹിളാ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങിന് നിവേദനം നല്‍കിയിട്ടുണ്ട് . ഏപ്രില്‍ ആറിന് പര്‍കോപഹറില്‍ വെച്ചാണ് മൂന്ന് സ്ത്രീകളെ സൈനികര്‍ ബലാത്സംഗം ചെയ്തത്.