ഇനി മുതല്‍ രാവിലെ ഡിപ്പോയില്‍ നിന്നും പറയുന്ന കളക്ഷന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ വണ്ടിയോടി വൈകുന്നേരം ഡിപ്പോയില്‍ എത്തിക്കണം

single-img
11 April 2015

KSRTCകെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ഓരോ ഡിപ്പോയുടേയും വാര്‍ഷിക വരുമാനം കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ ടാര്‍ജറ്റ് നല്‍കാന്‍ നീക്കം. സെസ് അടക്കം ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധനവ് ഏര്‍പ്പെടുത്തിയിട്ടും കാര്യമായ വരുമാനവര്‍ധന ലഭിക്കാത്ത സാഹചര്യത്തിലാണിത്. അതായത് മാന്യമായ പെരുമാറ്റത്തിലൂടെ യാത്രക്കാരെ വളിച്ചുകയറ്റണമെനന്നര്‍ത്ഥം. ഉത്സവകാലത്തും മറ്റ് പ്രധാന സീസണുകളിലും ഇതില്‍ വ്യത്യാസമുണ്ടാവുമെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി ആന്റണി ചാക്കോ പറഞ്ഞു.

ഈമാസം 25നും 28നും ഇടയ്ക്ക് ടാര്‍ജറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും കൃത്യമായ ബജറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ബസിനും ലഭിക്കേണ്ട കളക്ഷന്‍ മുന്‍കൂട്ടി നിശ്ചയിക്കുകയും ഇതില്‍ കുറവുവരുന്ന പക്ഷം കാരണം കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടിയെടുക്കുകയും ചെയ്യും. ഒരോ യൂണിറ്റും സ്വരൂപിക്കേണ്ട വരുമാനത്തിന്റെ ഉത്തരവാദിത്തം എ.ടി.ഒ മാര്‍ക്കായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മാത്രമല്ല കെ.എസ്.ആര്‍.ടി.സി കെട്ടിടങ്ങളിലെ കടമുറികളുടെ വാടകയടക്കം മറ്റ് വരുമാനങ്ങളുടെ ചുമതല വഹിക്കുന്ന എസ്റ്റേറ്റ് ഓഫിസര്‍ക്കും ടാര്‍ജറ്റ് നിശ്ചയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.