സച്ചിനെ മാതൃകയാക്കാന്‍ കോഹ്‌ലിയോട് ആരാധകര്‍

single-img
11 April 2015

BL08_BP_T20_2366577fലോകകപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ തോല്‍വിക്ക് കാരണം കളി കാണാന്‍ എത്തിയ അനുഷ്‌കയാണെന്ന് പറയുന്നവര്‍ അതില്‍ ലജ്ജിക്കണമെന്ന് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലി പറഞ്ഞു. ഐപിഎല്ലിലെ സ്വന്തം ടീമായ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രൊമോഷണല്‍ ചടങ്ങിലാണ് നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മ്മയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കോഹ്‌ലി എത്തിയത്.

അനുഷ്‌കക്കെതിരായ വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലജ്ജിക്കണമെന്നും വിമര്‍ശനങ്ങളില്‍ ഇതാദ്യമായി കോഹ്‌ലി പ്രതികരിച്ചു. ലോകകപ്പ് സെമിയിലെ തന്റെ മോശം ബാറ്റിങ്ങ് പ്രകടനത്തിനെതിരെ രംഗത്തെത്തിയവര്‍ക്കും കോഹ്ലി മറുപടി നല്‍കി. ഇത്തരം വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താന്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ വിജയത്തിലേക്ക് നയിച്ച താരം ഞാനാണെന്ന് വ്യക്തമാകുമെന്നും കോഹ്‌ലി അവകാശപ്പെട്ടു.

എന്നാല്‍ സ്വയം പുകഴ്ത്തിയും ആരാധകരെ വിമര്‍ശിച്ചും രംഗത്തെത്തിയ കോഹ്ലിക്കെതിരെ നിരവധി പേര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. സ്വയം പുകഴത്തുന്ന കോഹ്ലിയെ ഇന്ത്യന്‍ നായകസ്ഥാനത്തേക്ക് പരിഗണോ എന്നാണ് ഒരാള്‍ ട്വിറ്ററിലൂടെ ചോദിച്ചത്.

വിമര്‍ശനങ്ങളോട് എങ്ങനെ പ്രതികരണം എന്നറിയാന്‍ സച്ചിനെ മാതൃകയാക്കാനും കോഹ്‌ലിക്ക് ആരാധകരുടെ ഉപദേശമുണ്ട്.