ഗസ്റ്റ്ഹൗസില്‍ വൈദ്യുതി മോഷണം നടത്തിയ കലാഭവന്‍ മണിക്ക് 1.5 ലക്ഷം രൂപ പിഴ ഈടാക്കി ഋഷിരാജ്‌സിംഗ്

single-img
11 April 2015

Kalabhavan-Maniനടന്‍ കലാഭവന്‍ മണിയുടെ വൈദ്യുതി മോഷണം വൈദ്യുതി ബോര്‍ഡ് ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിംഗ് പിടികൂടി. മോഷണം പിടികൂടിയതിനെ തുടര്‍ന്ന് മണിക്ക് ഒന്നര ലക്ഷം രൂപ പിഴ ചുമത്തി.

വൈദ്യുതി ബോര്‍ഡിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചാലക്കുടിപ്പുഴയുടെ തീരത്ത് കലാഭവന്‍ മണിയുടെ ഉടമസ്ഥതയിലുളള ഗസ്റ്റ് ഹൗസിലാണ് വന്‍ വൈദ്യുതി മോഷണം കണ്ടെത്തിയത്. വര്‍ഷങ്ങളായി വൈദ്യുതി മോഷണം നടക്കുന്നുണ്ടായിരുന്നെന്ന് ബോര്‍ഡ് അധികൃതര്‍ വെളിപ്പെടുത്തി.

മണിയുടെ ഗസ്റ്റ് ഹൗസില്‍ കഴിഞ്ഞയാഴ്ച പരിശോധനയ്‌ക്കെത്തിയ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ ഗസ്റ്റ്ഹൗസ് ജീവനക്കാര്‍ തടയാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ഏതെങ്കിലും വിധത്തില്‍ സ്‌ക്വാഡിനെ തടഞ്ഞാല്‍ ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്ന ഋഷിരാജ് സിംഗിന്റെ അറിയിപ്പിനെതുടര്‍ന്ന് ഗസ്റ്റ് ഹൗസിലുണ്ടായിരുന്നവര്‍ പിന്മാറുകയായിരുന്നു.