കഞ്ചാവ് ഇനി വിഐപി ആകുമോ? ക്യാന്‍സര്‍ ചികില്‍സയ്ക്ക് ഉത്തമഔഷധമെന്ന് പഠനം

single-img
11 April 2015
Marijaunaവരും നാളുകളില്‍ സമൂഹത്തില്‍ കഞ്ചാവിന്റെ തലേവര മാറുമോ. പലരെയും ലഹരിയുടെ ലോകത്തേക്ക് എത്തിച്ച് ജീവിതം തുലച്ച കഞ്ചാവ് ഭാവിയില്‍ ഇനി ഒട്ടനവധി ജീവിതങ്ങള്‍ക്ക് പിടിവള്ളിയാകുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തല്‍.
അര്‍ബുദത്തിന് വളരെ ഫലപ്രദമായ ഔഷധമാണ് കഞ്ചാവെന്ന് ഇപ്പോള്‍ യു.എസ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. . ക്യാന്‍സര്‍ ബാധിച്ച കോശങ്ങളെ കഞ്ചാവ് നശിപ്പിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. യുഎസിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ ഡ്രഗ് അബ്യൂസ് (എന്‍ഐഡിഎ) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്‍.ഐ.ഡി.എ. നടത്തിയ പഠനത്തിന്റെ സാമ്പത്തിക ചിലവുകള്‍ വഹിച്ചത് യു.എസ്. സര്‍ക്കാറാണ്.
കഞ്ചാവ് മറ്റു മരുന്നുകളേക്കാള്‍ കൂടുതല്‍ ഫലപ്രദമായി അര്‍ബുദ കോശങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഏജന്‍സി കണ്ടത്തിയത്. ഗുരുതരമായ ബ്രെയിന്‍ ട്യൂമറുകളില്‍ പോലും കഞ്ചാവ് നന്നായി പ്രവര്‍ത്തിക്കുന്നു.റേഡിയേഷന്‍ ചികിത്സയ്‌ക്കൊപ്പം കഞ്ചാവ് മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. അതിനുശേഷം കഞ്ചാവിനെ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന ബില്ലും പാസാക്കും.