അടുത്തമാസം മന്ത്രി പി.കെ. ജയലക്ഷ്മിക്ക് മാംഗല്യം

single-img
11 April 2015

pk-jayalakshmi1മന്ത്രി പി.കെ. ജയലക്ഷ്മിക്ക് മാഗല്യം അടുത്തമാസം. മേയ് 10 നാണ് കേരള മന്ത്രിസഭയിലെ ഏക വനിതാ അംഗവും അവിവാഹിത അംഗവുമായ പി.കെ. ജയലക്ഷ്മിയുടെ വിവാഹം. മന്ത്രിയുടെ തറവാടായ വാളാട്ടെ പാലോട്ട് വീട്ടില്‍ വെച്ചാകും ഏറെ മുന്‍പേ ആലോചിച്ചുവച്ച വിവാഹം നടക്കുക. കമ്പളക്കാട് ചെറുവടി തറവാട്ടിലെ പരേതനായ അണ്ണന്റെയും കുംഭയുടെയും മകന്‍ അനില്‍കുമാറാണ് വരന്‍.

വിവാഹ നിശ്ചയം കഴിഞ്ഞിട്ട് എല്ലാവരെയും നേരില്‍ അറിയിക്കുമെന്നും മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഈ വിവാഹാലോചന തുടങ്ങിയതാണെങ്കിലും മന്ത്രിയായതോടെ വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

പഴശ്ശിയുടെ പടയോട്ടങ്ങളില്‍ പങ്കെടുത്ത് പോരാട്ട വീര്യം കാട്ടിയ കുറിച്യ പടയാളികളുടെ പിന്‍മുറക്കാരിയാണ് വയനാട്ടിലെ പാലോട്ട് കുറിച്യ തറവാട്ടിലെ മന്ത്രി പി.കെ. ജയലക്ഷ്മി. കൂട്ടുകുടുംബ രീതി നിലനില്‍ക്കുന്ന തറവാട്ടില്‍ ഇന്നും ഇരുന്നൂറോളം അംഗങ്ങളുണ്ട്.