കമലഹാസന്റെ ഉത്തമവില്ലന്‍ നിരോധിക്കാന്‍ വിശ്വഹിന്ദു പരിഷത്തിന് പിന്തുണയുമായി മുസ്ലീം സംഘടന

single-img
11 April 2015

kamal-haasan_141628433500ഹൈന്ദവ വികാരം വ്രണപ്പെടുത്തുന്ന ചിത്രത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കമല്‍ഹാസന്‍ നായകനായ ഉത്തമവില്ലന്‍ നിരോധിക്കണമെന്ന വിശ്വഹിന്ദുപരിഷത്തിന്റെ ആവശ്യത്തിന് പിന്തുണയുമായി മുസഌം സംഘടന. ഇന്ത്യന്‍ നാഷണല്‍ ലീഗ് ആണ് ഈ ആവശ്യവുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

മുസ്ലീം വികാരത്തെ വിശ്വരൂപത്തിലൂടെ വ്രണപ്പെടുത്താന്‍ ശ്രമിച്ച കമല്‍ഹാസന്‍ ഇപ്പോള്‍ ഈ ചിത്രത്തിലൂടെ ഹിന്ദുക്കള്‍ക്ക വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യുകയാണെന്നും തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കി തന്റെ സിനിമകള്‍ക്ക് ചീപ്പ് പബ്ലിസിറ്റിയുണ്ടാക്കാനാണ് കമലിന്റെ ശ്രമം എന്നും ഇന്ത്യന്‍ നാഷനല്‍ ലീഗ് തമിഴ്‌നാട് സെക്രട്ടറി എം നസീര്‍ അഹമ്മദ് പറഞ്ഞു. സമൂഹത്തെ അശാന്തിയിലേക്ക് നയിക്കുന്ന ഇത്തരം സിനിമകള്‍ കമല്‍ നിര്‍മ്മിക്കുന്നതെന്തിനാണെന്നും നസീര്‍ മചാദിച്ചു.

ഇന്ത്യന്‍ നാഷനല്‍ ലീഗ് തലവന്‍ ചോദിക്കുന്നു.
ഹിരണ്യകശിപുവും പ്രഹ്ലാദനും തമ്മിലുള്ള സംഭാഷണം ചിത്രീകരിച്ച ഗാനത്തിലൂടെ മഹാവിഷ്ണുവിനെ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഏപ്രില്‍ എട്ടിനാണ് വിശ്വഹിന്ദു പരിഷത് ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. മുമ്പ് പികെ നിരോധിക്കണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയപ്പോള്‍ മുസ്ലീം സംഘടനകളും ഒപ്പമുണ്ടായിരുന്നു.