അമ്പലവയൽ പീഡനം; ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

single-img
11 April 2015

National-Human-Rights-Commission-Logoതിരുവനന്തപുരം:  വയനാട്ടിലെ അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പീഡനത്തിനിരയായ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ആശങ്കാജനകമാണ്.

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അന്വേഷണം നടത്തുമെന്ന് കമ്മീഷൻ ചെയർമാൻ ജസ്​റ്റിസ് കെ.ജി. ബാലകൃഷ്ണൻ പറഞ്ഞു.

അമ്പലവയൽ പീഡനകേസിൽ ഉൾപ്പെട്ടവർക്ക് ഉന്നതരാഷ്ട്രീയ ബന്ധമുണ്ടെന്നും ഇവരെ നിയമത്തിനു മുന്നിൽകൊണ്ടുവരാൻ സർക്കാർ സംവിധാനങ്ങൾ മടിക്കുന്നതിനാൽ കമ്മീഷൻ ഇടപെടണമെന്നാവശ്യപ്പെട്ട് ലഭിച്ച പരാതിയും സ്വീകരിച്ചു.