നായയുടെ കടിയേറ്റാൽ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാണമെന്ന് കോടതി

single-img
11 April 2015

dogനൈനിറ്റാള്‍: ഉത്തരാഖണ്ഡില്‍ നായയുടെ കടിയേല്‍ക്കുന്നയാള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനോ സര്‍ക്കാരോ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ കടിയേറ്റയാള്‍ക്ക് പണം നല്‍കണമെന്നും ഉത്തരവിൽ പറയുന്നു.

കുരങ്ങ്, ചിമ്പാന്‍സി പോലെയുള്ള മറ്റ് മൃഗങ്ങള്‍ കടിച്ചാലും നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാം. നിസാരമായി പരിക്കേല്‍ക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും ഗുരുതരമായ പരിക്കേല്‍ക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് പിഴ.

നൈനിറ്റാള്‍ നഗരത്തില്‍ മാത്രം 4000 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം നായയുടെ കടിയേറ്റിട്ടുണ്ട്. നായയുടെ കടി ഒഴിവാക്കാനായി അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ കൂട്ടിലടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.