ജർമ്മനിയിൽ വെച്ച് നേതാജിയുടെ ബന്ധുക്കൾ പ്രധാനമന്ത്രിയെ കാണും

single-img
11 April 2015

narendra-modi5_apന്യൂഡൽഹി: നേതാജിയുടെ ബന്ധുക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. വിദേശ സന്ദർശനത്തിന്റെ ഭാഗമായി മോദി ജർമ്മനിയിൽ എത്തുമ്പോഴായിരിക്കും കൂടിക്കാഴ്ച. നേതാജിയുടെ ബന്ധുവും ബിസിനസുകാരനുമായ സൂര്യ ബോസുമാണ് മോദിയെ കാണുക. ഹാംബെർഗിലെ ഇൻഡോ-ജർമ്മൻ അസോസിയേഷന്റെ പ്രസിഡന്റ് കൂടിയാണ് സൂര്യ ബോസ്.

തിങ്കളാഴ്ച ബെർലിനിലെ ഇന്ത്യൻ എംബസിയിൽ ജർമ്മനിയിലെ ഇന്ത്യൻ സമൂഹം മോദിക്ക് സ്വീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെയാവും കൂടിക്കാഴ്ച.  1948 മുതൽ രണ്ട് ദശാബ്ദക്കാലം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തെ ജവഹർലാൽ നെഹ്റു സർക്കാർ രഹസ്യമായി നിരീക്ഷിച്ചിരുന്നതായുള്ള രേഖകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

നെഹ്‌റുവിന്റെ മരണശേഷൺ പിന്നെയും നാലു വർഷത്തേക്കു കൂടി നിരീക്ഷണം തുടർന്നതായും രേഖകളിൽ പറയുന്നു. ഈ വിവരം പുറത്ത് വന്നതിനിടെയാണ് ബോസിന്റെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ച. സംഭവത്തെ കുറിച്ച് ജുഡിഷ്യൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.