ഐക്യജനാധിപത്യമുന്നണി മാണിയുള്ളിടത്തോളം കാലം രക്ഷപ്പെടില്ല- പി.സി.ജോര്‍ജ്

single-img
11 April 2015

mani-rejects-pc-george-opinion.jpg.image.784.410കോട്ടയം:  മാണിയുള്ളിടത്തോളം ഐക്യജനാധിപത്യമുന്നണി രക്ഷപ്പെടില്ലെന്ന് പി.സി.ജോര്‍ജ്. മുമ്പ് എ.കെ.ആന്റണിയെ കാലുവാരി തോൽപിച്ചത് മാണിയാണെന്ന് ജോർജ് കൂട്ടിച്ചേർത്തു. കള്ളന്മാര്‍ കൂടിയിരുന്ന് നല്ല ഭരണമെന്ന് പറഞ്ഞാല്‍ പാവപ്പെട്ട ജനങ്ങള്‍ വിശ്വസിക്കണമെന്നില്ല. തിരുവനന്തപുരത്തു നിന്ന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പി.സി.ജോര്‍ജ് അണികളുടെ സ്വീകരണം ചടങ്ങിന് ശേഷമാണ് ഇങ്ങനെ പറഞ്ഞത്. പാര്‍ട്ടിവിട്ട് പുഞ്ഞാറിലെ ജനങ്ങളെ വഴിയാധാരമാക്കാന്‍ തല്‍ക്കാലം താനില്ല. മാണിയുടെ അടുക്കളയില്‍ നടക്കുന്ന യോഗത്തിന് തന്നെ കിട്ടില്ലെന്നും മാന്യമായ സ്ഥലത്തുനടക്കുന്ന യോഗത്തിന് വിളിച്ചാല്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിത്തറ തകര്‍ന്ന യു.ഡി.എഫിനെ രക്ഷപെടുത്താന്‍ ആന്റണി ഇടപെടണം. തന്നെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ മാണി പ്രധാനപങ്കുവഹിച്ചതായി വളരെ വേദനയോടെ ആന്റണി തന്നോടു പറഞ്ഞിട്ടുണ്ട്. യു.ഡി.എഫിന്റെ നന്മ ആഗ്രഹിക്കുന്ന യു.ഡി.എഫ് പ്രവര്‍ത്തകനാണ് താനെന്നും പ്രതിച്ഛായ നന്നാക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തുടങ്ങണമെന്നും പി.സി ജോര്‍ജ് പറഞ്ഞു. പെണ്‍വിഷയവും സാമ്പത്തിക തിരിമറിയും കൈമുതലാക്കിയവരാണ് ഈ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നതെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.

ജോസ് കെ.മാണിയുടെ പൊതുപ്രവര്‍ത്തനം വളരെ താമസംകൂടാതെ ജനം അവസാനിപ്പിക്കും. അഴിമതി, കുത്തക, മാഫിയാവത്കരണം എന്നിവയ്‌ക്കെതിരെയുള്ള പോരാട്ടമാണ് ഇപ്പോള്‍ നടത്തുന്നത്. മുന്നോട്ടുവച്ച കാല്‍ പിറകോട്ടുവലിക്കില്ല. കേരളത്തിലെ എല്ലാ വാര്‍ഡുകളിലും അഴിമതിവിരുദ്ധ സമിതിക്കു രൂപം നല്‍കും. ഇന്റര്‍നെറ്റിലൂടെ സമിതിയുടെ മെമ്പര്‍ഷിപ്പെടുക്കാമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.