ആര്‍.എസ്.പിയും ജെഡിയുവും എല്‍ഡിഎഫിലേക്ക് മടങ്ങിവരണം-വി എസ്

single-img
11 April 2015

vs22_4തിരുവനന്തപുരം: പിണറായി വിജയന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. ആര്‍എസ്പി വില പേശുകയാണെന്ന അഭിപ്രായം തനിക്കില്ല. ആര്‍.എസ്.പിയും ജെഡിയുവും ഉടന്‍ എല്‍ഡിഎഫിലേക്ക് മടങ്ങിവരണമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. യു.ഡി.എഫ് ഘടകക്ഷിയായ ആര്‍.എസ്.പി നടത്തുന്നത് വിലപേശല്‍ തന്ത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞിരുന്നു.

ആര്‍.എസ്.പി മാത്രമല്ല, ജെ.ഡി.യുവും മുമ്പുള്ള എല്ലാ ഘടകക്ഷികളും തിരിച്ചുവരണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ആ ആവശ്യം ഇപ്പോഴും തുടരുന്നതെന്നും വി.എസ് പറഞ്ഞു.

പിസി ജോര്‍ജിനെയും ഗണേഷ് കുമാറിനേയും മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. പി.സി ജോര്‍ജ്ജിന്റെ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.