ഡല്‍ഹിയില്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിച്ചു

single-img
10 April 2015

gang-rape_ഡല്‍ഹിയില്‍ ടാക്‌സിയില്‍ 32കാരിയായ യുവതിയെ പീഡിപ്പിച്ചു. ഡല്‍ഹി മെട്രോയില്‍ നിന്ന്‌ ടാക്‌സി കാര്‍ വാടകയ്‌ക്ക് വിളിച്ച യുവതിയാണ്‌ പീഡനത്തിനിരയായത്‌. ടാക്‌സി ഡ്രൈവറെ പിന്നീട്‌ അറസ്‌റ്റ് ചെയ്‌തു.
ദ്വാരക മോര്‍ സ്‌റ്റേഷനില്‍ നിന്നും മധുവിഹാറിലുള്ള വീട്ടിലേക്ക്‌ പോകുന്നതിന്‌ ടാക്‌സി വിളിച്ച യുവതിയാണ്‌ പീഡനത്തിനിരയായത്‌.

 

 

കാര്‍ യാത്ര പുറപ്പെട്ട്‌ അല്‍പ്പ സമയം കഴിഞ്ഞപ്പോള്‍ ഗ്യാസ്‌ നിറയ്‌ക്കാനെന്ന വ്യാജേന രമേശ്‌ ആളൊഴിഞ്ഞ സ്‌ഥലത്തേക്ക്‌ വണ്ടി കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ കരച്ചില്‍ കേട്ട സ്‌കൂട്ടര്‍ യാത്രക്കാരനാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌.