കാടിന്റെ മക്കളോട് എന്തിനീ കാടത്തം? വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി

single-img
10 April 2015
rape3_090414065317_090414080644വയനാട്: വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. അമ്പലവയലിലാണ് പെണ്‍കുട്ടികള്‍ ഞെട്ടിപ്പിക്കുന്ന സംഭവം. രക്ഷിതാക്കള്‍ പരാതിപ്പെട്ടിട്ടും കേസെടുക്കാന്‍ പൊലീസ് തയാറായില്ല. പരാതിപ്പെട്ടതിനു തങ്ങളെ പ്രദേശവാസികള്‍ കെട്ടിയിട്ട് വീണ്ടു പീഡിപ്പിച്ചതായും പെണ്‍കുട്ടികള്‍ പറഞ്ഞു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളാണ്. വിവാഹ വാഗ്ദാനം നല്‍കിയാണു ചിലരെ പീഡിപ്പിച്ചത്. ചിലരെ നിര്‍ബന്ധിച്ചു മദ്യം നല്‍കി പീഡിപ്പിച്ചു. സംഭവത്തിന് പിന്നില്‍ പ്രാദേശിക ക്വട്ടേഷന്‍ ഉള്ളതായാണ് സൂചന. പ്രമുഖ വാര്‍ത്താചാനലാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തുകൊണ്ടുവന്നത്. വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടികളെ മദ്യം നല്‍കി പീഡിപ്പിച്ച സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.