350 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവായുധ ബാലിസ്റ്റിക് മിസൈലായ ധനുഷ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു

single-img
10 April 2015

Dhanush350 കിലോമീറ്റര്‍ ദൂരപരിധിയില്‍ ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലായ ധനുഷ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷാതീരത്തു ബംഗാള്‍ ഉള്‍ക്കടലിവെച്ച് നാവികസേനയുടെ പടക്കപ്പലില്‍ നിന്നുമായിരുന്നു മിസൈലിന്റെ വിക്ഷേപണം.

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പൃഥ്വി മിസൈലിന്റെ വകഭേദമാണു ധനുഷ് ബാലിസ്റ്റിക്. യുദ്ധകപ്പലില്‍ നിന്നു തൊടുക്കാന്‍ കഴിയുന്ന തരത്തിലുള്ള ഈ മിസൈല്‍ ഇന്ത്യയുടെ ആയുധശേഖരത്തില്‍ ഒരു മുതല്‍ക്കൂട്ടാണ്.