സാധാരണക്കാരെ അവഗണിച്ച് അംബാനിമാര്‍ക്ക് മാത്രമായി ചുവപ്പുനാട മാറ്റിക്കൊടുക്കാനാകില്ലെന്ന് നരേന്ദ്രമോദി

single-img
10 April 2015

narendra-modi5_apസാധാരണക്കാരെ അവഗണിച്ച് അംബാനിമാര്‍ക്ക് മാത്രമായി മാത്രമായി ചുവപ്പുനാട മാറ്റിക്കൊടുക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് വ്യക്തമാക്കിയാണ് വ്യവസായ മേഖലയ്‌ക്കെതിരെ ശക്തമായ നിലപാടുമായി പ്രധാനമന്ത്രി രംഗത്ത് എത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മോദിയുടെ മനസ്സുതുറക്കല്‍.

രാജ്യത്തെ സ്വകാര്യ മേഖല ഇപ്പോഴും നികുതിയില്‍ നിന്നും എങ്ങനെ രക്ഷപ്പെടാം തുടങ്ങിയ അപ്രധാന കാര്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും ഭക്ഷണം വായില്‍വച്ചു കൊടുത്ത് വളര്‍ത്താനാവില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ”സര്‍ക്കാരിന്റെ നയങ്ങളുമായി യോജിച്ച് പോകാം എന്നുള്ളവര്‍ക്ക് ധൈര്യമായി ഇന്ത്യയില്‍ വ്യവസായങ്ങളാരംഭിക്കാം. അല്ലാത്തവര്‍ക്ക് ഇപ്പോഴുള്ളിടത്ത് തന്നെ തുടരാം” അദേഹം വ്യക്തമാക്കി.

സാധാരണക്കാരുടെ ക്ഷേമത്തിനാണ് താന്‍ എന്നും മുന്‍ഗണന നല്‍കുന്നതെന്നും എല്ലാവര്‍ക്കും സദ്ഭരണം ഉറപ്പു വരുത്തുക എന്നതാണ് സര്‍ക്കാരിന്റെ ജോലിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ അതിനുള്ള നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ നിങ്ങള്‍ക്കത് യോജിക്കുന്നുവെന്ന് തോന്നിയാല്‍ കൂടെ ചേരാമെന്നും അദ്ദേഹം പറഞ്ഞു.