ലോകകപ്പ് സെമിയിലെ തോല്‍വിയില്‍ നടിയും കാമുകിയുമായ അനുഷ്‌കയെ വിമര്‍ശിച്ചവര്‍ക്ക് കോഹ്‌ലിയുടെ മറുപടി

single-img
10 April 2015

virat-anushkaലോകകപ്പില്‍ ഇന്ത്യയുടെ സെമിഫൈനല്‍ തോല്‍വിക്ക് കാരണം കളി കാണാന്‍ എത്തിയ അനുഷ്‌കയാണെന്ന് പറയുന്നവര്‍ അതില്‍ ലജ്ജിക്കണമെന്ന് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്‌ലി. കോഹ്‌ലി പറഞ്ഞു. ഐപിഎല്ലിലെ സ്വന്തം ടീമായ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പ്രൊമോഷണല്‍ ചടങ്ങിലാണ് നടിയും കാമുകിയുമായ അനുഷ്‌ക ശര്‍മ്മയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി കോഹ്‌ലി എത്തിയത്.

അനുഷ്‌കക്കെതിരായ വിമര്‍ശനങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്നും അത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം ലജ്ജിക്കണമെന്നും വിമര്‍ശനങ്ങളില്‍ ഇതാദ്യമായി കോഹ്‌ലി പ്രതികരിച്ചു. ലോകകപ്പ് സെമിയിലെ തന്റെ മോശം ബാറ്റിങ്ങ് പ്രകടനത്തിനെതിരെ രംഗത്തെത്തിയവര്‍ക്കും കോഹ്ലി മറുപടി നല്‍കി. ഇത്തരം വിമര്‍ശനങ്ങള്‍ വ്യക്തിപരമായി എന്നെ ഏറെ വേദനിപ്പിച്ചുവെന്നും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കെടുത്താന്‍ ടീമിനെ ഏറ്റവും കൂടുതല്‍ തവണ വിജയത്തിലേക്ക് നയിച്ച താരം ഞാനാണെന്ന് വ്യക്തമാകുമെന്നും കോഹ്‌ലി അവകാശപ്പെട്ടു.

ലോകകപ്പ് സെമിയിലെ തോല്‍വിയോടെ ആരെല്ലാം നമുക്കൊപ്പമുണ്ട്, ആരെല്ലാം എതിര്‍പക്ഷത്തുണ്ട് എന്ന് മനസ്സിലാക്കാന്‍ സാധിച്ചുവെന്നും കോഹ്‌ലി പറഞ്ഞു.