ജോസ് കെ മാണിക്കെതിരെ ജോസഫ് ഗ്രൂപ്പിന്റെ രഹസ്യനീക്കം, കലഹത്തില്‍ കലങ്ങിമറിഞ്ഞ് കേരളാ കോണ്‍ഗ്രസ്

single-img
10 April 2015
jose-k-maniകോട്ടയം :പുറത്തുവിടില്ലെന്ന് അവകാശപ്പെട്ട് സരിത പത്രസമ്മേളനത്തില്‍  കാണിച്ച കത്തിലെ പ്രസക്ത ഭാഗങ്ങള്‍  പുറത്തുവന്നിട്ടും ജോസ് കെ.മാണി എം.പി. പരാതി നല്‍കാത്തത് അനാവശ്യ വ്യാഖ്യാനങ്ങള്‍ക്ക് ഇടവരുത്തുമെന്ന വാദവുമായി ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ .  ഈ വിഷയം 17 ന് ചേരുന്ന ഉന്നതാധികാരസമിതിയില്‍ ഉന്നയിക്കുവാനുള്ള മുന്നൊരുക്കങ്ങളും ഇവര്‍ തുടങ്ങിയിട്ടുണ്ട്.  പി.സി.ജോര്‍ജിനെതിരെ  പരാതി നല്‍കിയ ജോസ് കെ മാണി സരിതയ്‌ക്കെതിരെ  പരാതി നല്‍കാന്‍ തയാറാകാത്ത നടപടി ജോസഫ് വിഭാഗം നേതാക്കള്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.
പി.സി.ജോര്‍ജിനോട് ഒട്ടും താല്‍പ്പര്യമില്ലെങ്കിലും ജോസ് കെ.മാണിക്കെതിരെ ജോര്‍ജ് രംഗത്തിറങ്ങിയതില്‍  ജോസഫ് ഗ്രൂപ്പിലെ  പലരും സന്തോഷത്തിലാണ് . ഈയവസരം വിനിയോഗിക്കണമെന്ന അഭിപ്രായക്കാരാണ് ഗ്രൂപ്പില്‍ കൂടുതല്‍. മാണിക്കെതിരെ വിജിലന്‍സ് കുറ്റപത്രം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ രാജി ആവശ്യപ്പെടണമെന്ന ആവശ്യവും ഇവര്‍ക്കുണ്ട്. നേരത്തെ പല അവസരങ്ങളിലും  ജോസഫ് ഗ്രൂപ്പ്  പി.സി ജോര്‍ജിനെതിരെ  ആരോപണം ഉന്നയിച്ചപ്പോള്‍ മൃദുസമീപനമാണ് മാണി സ്വീകരിച്ചിരുന്നത്. എന്നാല്‍ ജോസ് .കെ മാണിക്കെതിരെ പി.സി ജോര്‍ജ് തിരിഞ്ഞതോടെയാണ് പാര്‍ട്ടിക്ക് അനഭിമതനാണ്  എന്ന നിലപാടിലേക്ക്  മാണിയെത്തുന്നതെന്നും ജോസഫ് വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.