വഴിയരുകില്‍ കണ്ട അപകടത്തില്‍പ്പെട്ടയാള്‍ക്ക് സഹായം നിരസിച്ച യുവാവ് വീട്ടിലെത്തിയ ശേഷമാണ് അറിഞ്ഞത്, സഹായം അഭ്യര്‍ത്ഥിച്ചത് തന്റെ അമ്മയായരുന്നുവെന്ന കാര്യം

single-img
10 April 2015

0023ae82cb0c148152e302

വഴിയരുകില്‍ കണ്ട അപകടത്തില്‍പ്പെട്ടയാള്‍ക്ക് സഹായം നിരസിച്ച യുവാവ് വീട്ടിലെത്തിയ ശേഷമാണ് അറിഞ്ഞത് ആ സഹായം അഭ്യര്‍ത്ഥിച്ചയാള്‍ തന്റെ അമ്മയായിരുന്നുവെന്ന സത്യം. ഒടുവില്‍ അമ്മയ്ക്കുണ്ടായ അപകടം കണ്ടിട്ടും അത് അവഗണിച്ച യുവാവിനെ കാത്തിരുന്നത് അമ്മയുടെ മരണവാര്‍ത്തയായിരുന്നു.

ചൈനയിലെ ആന്‍ഹൂയി മേഖലയിലെ സാങ് എന്ന യുവാവിനാണ് ഈ ദുര്യോഗം. ജോലി സ്ഥലത്തു നിന്നും തന്റെ മാതാവിനെ കാണാന്‍ സാങ് കഴിഞ്ഞ ദിവസം രാവിലെ !അന്‍ഹൂയിലേക്ക് പോ കുന്ന വേളയിലാണ് വാഹനാപകടത്തില്‍പ്പെട്ട ഒരു വൃദ്ധ റോഡില്‍ ചോരവാര്‍ന്നു കിടക്കുന്നത് കണ്ടത്. കൂടിനിന്ന ആള്‍ക്കാര്‍ സാങിമനാട് സഹായം അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സാങ് യാത്രയുടെ തിരക്കില്‍ വാഹനം നിര്‍ത്തിയില്ല.

എന്നാല്‍ വീട്ടിലെത്തിയ സാങിന് തന്റെ മാതാവ് പുറത്തു പോയിരിക്കുന്നുവെന്നുള്ള മറുപടിയാണ് അയല്‍ക്കാരില്‍ നിന്നു ലഭിച്ചത്. കുറച്ചുനേരം കാത് സാങിന് മനരത്തെ കണ്ട വാഹനാപകടത്തിന്റെ കാര്യത്തില്‍ സംശയം തോന്നി മനരെ അപകട സ്ഥലത്തേക്ക് തിരിച്ചു. അവിടെ ചെന്നപ്പോഴാണ് അപകടത്തിനിരയായത് തന്റെ മാതാവാണെന്ന് സാങിന് മനസ്സിലായത്. പക്ഷേ അപ്പോഴേക്കും, കൃത്യ സമയത്ത് ആശുപത്രിയിലെത്തിക്കാനാകാതെ വൃദ്ധ മരണമടഞ്ഞിരുന്നു.

വൃദ്ധയെ വാഹനമിടിച്ച് നിര്‍ത്താതെ പോയ ഡ്രൈവറെ പിന്നീട് പോലീസ് പിടികൂടി.