മോഷ്ടിക്കുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി

single-img
10 April 2015

thiefബീജിംഗ്: ഇലക്ട്രിക് വയറുകൾ മോഷ്ടിക്കുന്നതിനിടെ കെട്ടിടത്തിൽ കുടുങ്ങിയ യുവാവിനെ അറുപതു മണിക്കൂറിനുശേഷം രക്ഷപ്പെടുത്തി. ചൈനയിലെ ഗുവാങ്ഡോംഗ് പ്രവിശ്യയിലായിരുന്നു സംഭവം. കെട്ടിടത്തിലെ എസിക്കു മുകളിൽ ഇരിപ്പുറപ്പിച്ച യുവാവിനെ പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടുത്തലിന്റെ വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.

പുലർച്ചെയായിരുന്നു മോഷണം ശ്രമം. നാട്ടുകാർ കണ്ടതോടെ  മൂന്നുനില കെട്ടിടത്തിൽ എ.സി യൂണിറ്റിലൊന്നിൽ യുവാവ് ഇരിപ്പുപ്പിച്ചു. താഴെയിറക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെ ചിലർ ആഹാരംനൽകാനും ശ്രമിച്ചു. അതും യുവാവ് നിരസിച്ചു.  ഒടുവിൽ കാലിലെ മസിലിന്റെ പ്രശ്നം കാരണം താഴെയിറങ്ങാൻ നിർബന്ധിതനാവുകയായിരുന്നു ഇദ്ദേഹം.