ഡല്‍ഹി മുന്‍ എംഎല്‍എയുടെ കൈയ്യിൽ നിന്നും എകെ 47 തോക്കു പിടിച്ചെടുത്തു

single-img
10 April 2015

rambeer-shokeenഡല്‍ഹി: ഡല്‍ഹി മുന്‍ എംഎല്‍എ റാംഭീര്‍ ഷോക്കീയുടെ പക്കല്‍ നിന്നും പോലീസ് എകെ 47 തോക്കും എസ്എല്‍ആര്‍ റൈഫിളും പിടികൂടി. അടുത്തിടെ അറസ്റ്റിലായ ഗൂണ്ടാത്തലവന്‍ നീരജ് ഭവാനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് എംഎല്‍എയുടെ പക്കൽ നിന്നും തോക്കുകള്‍ കണ്ടെത്തിയത്.

ഈ തോക്കുകള്‍  ഉത്തര്‍ഖണ്ഡ് പോലീസില്‍ നിന്ന് മോഷ്ടിച്ചവയാണെന്ന്  തിരിച്ചറിഞ്ഞിട്ടുണ്ട്. എകെ 47 തോക്കുകള്‍ വ്യക്തികള്‍ കൈവശം വയ്ക്കാനോ ഉപയോഗിക്കാനോ പാടില്ലെന്നാണ് നിയമം. കൊലപാതകവും കൊള്ളയും ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് നീരജ്.

2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുന്‍ദ്ക മണ്ഡലത്തില്‍ നിന്ന്
സ്വതന്ത്രനായി മത്സരിച്ചാണ് റാംഭീര്‍ വിജയിച്ചത്. 2015ലെ തെരഞ്ഞെടുപ്പില്‍ റാംഭീര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.