മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഖ്‌വി ജയില്‍ മോചിതനായി

single-img
10 April 2015

814972-ZakiurRehmanLakhviAFP-1419978343-951-640x480ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ലഖ്‌വി ജയില്‍ മോചിതനായി. ലാഹോര്‍ ഹൈക്കോടതിയുടെ വിധിയെ തുടർന്നാണ് മോചനം. മോചനത്തിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായി. പാക്കിസ്ഥാന്റെ നടപടി നിര്‍ഭാഗ്യകരവും നിരാശാജനകവുമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചു.

ജയില്‍ മോചിതനായ ലഖ്‌വിയെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി.ലഖ്‌വിയെ എത്രയും പെട്ടന്ന് മോചിപ്പിക്കണമെന്ന് തടങ്കലില്‍ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമവിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.

2008ല്‍ മുംബൈയില്‍ 166 പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 2009ലാണ് ലഷ്‌കര്‍ ഇ തൊയ്ബ കമാന്‍ഡറായിരുന്ന ലഖ്‌വി  പാക്കിസ്ഥാനില്‍ അറസ്റ്റിലായത്.