കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പരസ്യമായി മൂത്രമൊഴിക്കുന്നവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ ഇടണം; ഇത്തരക്കാർക്ക് ‘ത്രിമൂത്രി പുരസ്‌ക്കാരവും’ നല്‍കണം – കോഴിക്കോട് ജില്ലാ കളക്ടര്‍

single-img
10 April 2015

Kozhikodeകോഴിക്കോട്: കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പരസ്യമായി മൂത്രമൊഴിക്കുന്നവരുടെ ചിത്രങ്ങള്‍ ഇനി മുതൽ നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയിൽ ഇടും. കൂടാതെ ഇത്തരത്തില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് ‘ത്രിമൂത്രി പുരസ്‌ക്കാരം’ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത്. സ്റ്റാന്‍ഡ് പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ വേണ്ടി പരസ്യമായി മൂത്രമൊഴിക്കുന്നവരുടെ ഫോട്ടോ ജനങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടണമെന്ന് കളക്ടർ ഫെയ്‌സ്ബുക്കില്‍ കുറിച്ചു

കഴിഞ്ഞ ദിവസം  മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന്റെ തെക്ക് കിഴക്കേ അതിര്‍ത്തി പരിസരം നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. പ്രദേശത്തെ അസഹനീയമായ മൂത്രഗന്ധം കളയാന്‍ ഫയര്‍ഫോഴ്‌സ് വെള്ളം അടിച്ച് വൃത്തിയാക്കുകയും ചെയ്തു. സറ്റാന്‍ഡിനുള്ളില്‍ മൂത്രപ്പുരയുണ്ടായിട്ടും ഭൂരിപക്ഷം പേരും അത് ഉപയോഗിക്കാറില്ലാത്തതാണ് പ്രധാന പ്രശ്നം.

ഡിസ്ട്രിക്ട് കളക്ടര്‍ കോഴിക്കോട് എന്ന പേജിലാണ് അദ്ദേഹം ഈ നിര്‍ദ്ദേശം പോസ്റ്റ് ചെയ്തത്.