ഒറ്റ ദിവസം കൊണ്ട് 21.1 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച ഷവോമിക്ക് ഗിന്നസ് റെക്കോര്‍ഡ്

single-img
10 April 2015

xiomiഷവോമിക്ക് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ഗിന്നസ് റെക്കോര്‍ഡ്. ഒരു ദിവസം കൊണ്ട് 21.1 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ചാണ് ഷവോമി ഗിന്നസില്‍ കയറി പറ്റിയത്. കമ്പനിയുടെ അഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫ്ലാഷ് സെയിലിലായിരുന്നു റെക്കോര്‍ഡ് വില്‍പ്പന.

നവംബറില്‍ 18.9 ലക്ഷം സ്മാര്‍ട്ട്‌ഫോണുകൾ ഒറ്റ ദിവസം കൊണ്ട് വിറ്റഴിച്ച ആലിബാബയുടെ ടിമോള്‍ കുറിച്ച റെക്കോര്‍ഡാണ് ഷവോമി തിരുത്തിയത്.

ചൈനീസ് സോഷ്യല്‍ മീഡിയ സിനാ വിബോയിലൂടെ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ലീ ജൂണ്‍ ആണ് ഗിന്നസ് റെക്കോര്‍ഡ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. റെക്കോര്‍ഡ് വില്‍പ്പന അമ്പരിപ്പിച്ചുവെന്നാണ് ലീയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം ഫ്ലാഷ് സെയിലിലൂടെ ഒരു ദിനം 13 ലക്ഷം സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച് ഷവോമി എല്ലാവരേയും ഞെട്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 6.1 കോടി സ്മാര്‍ട്ട്‌ഫോണുകളാണ് ഷവോമി വിറ്റഴിച്ചത്. വരുമാനകണക്കില്‍ സാംസങ്ങിനും ആപ്പിളിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ഷവോമി.