ക്യൂബയെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കും- ബറാക് ഒബാമ

single-img
10 April 2015

obamaക്യൂബയെ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ജമൈക്കന്‍ പര്യടനത്തിനിടെയായിരുന്നു ഇതുസംബന്ധിച്ച് ഒബാമയുടെ പ്രഖ്യാപനം. ഇതോടെ വര്‍ഷങ്ങളായി ശത്രുത പുലര്‍ത്തിയിരുന്ന രണ്ടു രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നങ്ങളില്‍ മഞ്ഞുരുകാന്‍ സാധ്യതയേറി. 54 വര്‍ഷമായി തുടരുന്ന അമേരിക്ക ക്യൂബ പ്രശ്നങ്ങള്‍ക്ക് ഒബാമയുടെ പ്രഖ്യാപനത്തോടെ  പരിഹാരമുണ്ടാകുമെന്നാണ് ലോകരാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.

അവര്‍ പ്രതീക്ഷയ്ക്കൊത്ത് മാറികൊണ്ടിരിക്കുകയാണ്, ഇനിയും സമയമെടുക്കുമെങ്കിലും ക്യൂബയുടെ നിലപാടില്‍ പൂര്‍ണമായ മാറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന്
ക്യൂബയെ ഒഴിവാക്കാനുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ഒബാമ അറിയിച്ചു.

അമേരിക്കയും ക്യൂബയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായാല്‍. ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കാനും സാധ്യതയുണ്ട്. ലാറ്റിനമേരിക്കന്‍ ഉച്ചകോടിക്കായി കിങ്സറ്റണില്‍ നിന്ന് ഹവാനയിലേയ്ക്കാണ് ഒബാമ നേരെ യാത്രതിരിക്കുന്നത്.