മെസഞ്ചര്‍.കോം; ഫെയ്‌സ്ബുക്കിന്റെ പുതിയ സന്ദേശ കൈമാറ്റ സംവിധാനം

single-img
10 April 2015

Facebook-Messengerമെസഞ്ചര്‍.കോം എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പുതിയ സന്ദേശ കൈമാറ്റ സംവിധാനം അവതരിപ്പിച്ചു. ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഫെയ്‌സ്ബുക്കിന്റെ പുതിയ പതിപ്പാണ് മെസഞ്ചര്‍.കോം. ഫെയ്‌സ്ബുക്കിന്റെ സ്വതന്ത്ര പതിപ്പാണ് മെസഞ്ചര്‍. നേരത്തെ ഇതിന്റെ സ്വതന്ത്ര്യ ഡെസ്‌ക്ടോപ്പ് പതിപ്പ് ഫെയ്‌സ്ബുക്ക് പിന്‍വലിച്ചിരുന്നു. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് മെസഞ്ചര്‍ ആപ്ലികേഷന്‍ ലഭിച്ചിരുന്നു.

ഗൂഗിള്‍ചാറ്റ്, ഹാങ്ങ്ഔട്ട് എന്നിങ്ങനെയുള്ള ആപ്ലികേഷനുകളുടെ സംവിധാനങ്ങള്‍ നല്‍കുന്നതാണ് പുതിയ ചാറ്റിങ്ങ് വിന്‍ഡോ. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വെച്ചു തന്നെ മെസഞ്ചര്‍.കോമില്‍ ലോഗിന്‍ ചെയ്യാം.

ശരിക്കും ഫെയ്‌സ്ബുക്ക് വാങ്ങിയ വാട്ട്‌സ്ആപ്പ് പോലുള്ള ഇന്‍സ്റ്റന്റ് സന്ദേശ ആപ്ലികേഷനുകള്‍ക്ക് തന്നെയാണ് മെസഞ്ചര്‍.കോം വെല്ലുവിളിയാകുക എന്നാണ് വിലയിരുത്തല്‍.