ബാര്‍ കോഴ കേസില്‍ പി.സി. ജോര്‍ജിനെ സാക്ഷിയാക്കി അന്വേഷിക്കണം- കോടിയേരി ബാലകൃഷ്ണന്‍

single-img
10 April 2015

kodiyeriകോഴിക്കോട്: ബാര്‍ കോഴ കേസില്‍ പി.സി. ജോര്‍ജിനെ സാക്ഷിയാക്കി അന്വേഷണം നടത്തണമന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാണിയുടെയും മകന്‍ ജോസ് കെ. മാണിയുടേയും സാമ്പത്തികം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.

ചരക്കുസേവന നികുതി സംബന്ധിച്ച ഉന്നതാധികാര സമിതി അധ്യക്ഷനായി മാണിയെ നിയമിച്ചതു നന്നായില്ലെന്നും അദ്ദേഹത്തെ ആ സ്ഥാനത്തുനിന്നും നീക്കണമെന്നും കോടിയേരി പറഞ്ഞു. പി.സി. ജോര്‍ജിന്റെ ആരോപണങ്ങള്‍ സംബന്ധിച്ചുള്ള അന്വേഷണം നടത്തണമെന്നും ബാര്‍ കോഴക്കേസില്‍ പി.സി.ജോര്‍ജിനെ സാക്ഷിപ്പട്ടികയില്‍ ഉള്‍പെടുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

പി.സി. ജോര്‍ജിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സരിതയുടെ കത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനായിട്ടാണെന്നും അദേഹം പറഞ്ഞു. കാലുമാറ്റവും കൂറൂമാറ്റവും വഴി സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്നും യുഡിഎഫില്‍ തുടരണമോയെന്ന് ഓരോ ഘടകകക്ഷിയും തീരുമാനിക്കണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.