യെമനിലെ വ്യോമാക്രമണം സൗദി അവസാനിപ്പിക്കണമെന്ന്‌ ഇറാന്‍

single-img
10 April 2015

yemenതെഹ്‌റാന്‍: യെമനിലെ ഹൂതികൾക്കെതിരായ വ്യോമാക്രമണം സൗദിയും സഖ്യരാഷ്‌ട്രങ്ങളും അവസാനിപ്പിക്കണമെന്ന്‌ ഇറാന്‍.
ഷിയാ വിമതര്‍ ഭൂരിപക്ഷം പ്രദേശങ്ങളും പിടിച്ചെടുത്തെന്നും സൗദിയുടെ വ്യേമാക്രമണം വലിയൊരു പിഴവാണെന്നും ഇറാന്‍ പ്രസിഡന്റ്‌ ഹസന്‍ റുഹാനി.

ഹൂതികളുടെ മുന്നേറ്റം തടയാന്‍ സൗദിക്ക്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. യെമന്‍ പ്രസിഡന്റ്‌ അബെദ്‌ റബോ മന്‍സൂര്‍ ഹാദിക്കു രാജ്യംവിട്ടു പോകേണ്ടിവന്നു.  പ്രശ്‌നപരിഹാരത്തിനു വെടിനിര്‍ത്തല്‍ നടപ്പാക്കി ചര്‍ച്ച നടത്തണമെന്നും വിമതര്‍ക്ക്‌ ആയുധങ്ങള്‍ നല്‍കുന്നില്ലെന്നും റുഹാനി പറഞ്ഞു.

അതേസമയം, ഇറാന്‍ വിമാനങ്ങള്‍ക്കു സൗദിയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി. വ്യോമമേഖലയില്‍ പ്രവേശിക്കാന്‍ സിവില്‍ ഏവിയേഷന്റെ അനുമതി നേടണമെന്നും സൗദി ഏവിയേഷന്‍ അഥോറിറ്റി അറിയിച്ചു. ഇതേത്തുടര്‍ന്നു 360 ഉംറ തീര്‍ഥാടകരുമായെത്തിയ വിമാനത്തിനു സൗദിയുടെ വ്യോമ മേഖലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.